Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Aloysius College

Alappuzha

എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ പു​സ്ത​ക​പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും ആ​രം​ഭി​ച്ചു

എ​ട​ത്വ: സാ​ഹി​ത്യ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ലൈ​ബ്ര​റി​യു​ടേ​യും തി​രു​വ​ന​ന്ത​പു​രം സൈ​ന്‍ ബു​ക്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തെ പു​സ്ത​ക​പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ച്ചു.

ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​നു​ഗ്ര​ഹ​സ​ന്ദേ​ശം ന​ല്‍​കി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷി​ബു ജോ​ര്‍​ജ്, ലൈ​ബ്രേ​റി​യ​ന്‍ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. സു​ബാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up